കുഞ്ഞോം:വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ മാനന്തവാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മീറ്റിനു തുടക്കമായി.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി പി മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ വിഷയാവതരണം നടത്തി.നാസർ തരുവണ മുഖ്യ പ്രഭാഷണം
മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസീസ് വി പി നടത്തി . മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി മൊയ്തു ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലീം അസ്ഹരി,ജനറൽ സെക്രട്ടറി അനീസ് കാപ്പിക്കണ്ടി, നേതാക്കളായ
മുസ്തഫ എം,അബൂബക്കർ എം കെ,മമ്മൂട്ടി ഹാജി പടയൻ , കബീർ വെള്ളച്ചാൽ ,പോക്കർ കൊറോത്ത്,ഖാലിദ് കൊല്ലിയിൽ,മുനീർ ഈന്തൻ, ആഷിഖ് കുഞ്ഞോം എന്നിവർ സംസാരിച്ചു.ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് ബഷീർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സവാദ് സ്വാഗതം പറഞ്ഞു.
ഏക സിവിൽകോഡ് രാജ്യത്തിന്റെ പൈതൃകം തകർക്കുമെന്നും മലബാറിനോടുള്ള വിദ്യഭ്യാസ നയം സർക്കാർ തിരുത്തി എല്ലാവർക്കും പഠിക്കാനുള്ള അവസരം ഒരുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.