ബത്തേരി കല്ലൂരില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മൂലങ്കാവ് കോട്ടനോട് കോളനിയിലെ രാജന്റെ മകന്‍ ഷാംജിത്ത് 19 ആണ് മരിച്ചത്. സഹയാത്രികനായ മലവയല്‍ സ്വദേശി നീലമാങ്ങ കോളനിയിലെ സനല്‍ (22) ന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം. ഷാംജിത്തിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി
ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഡിഎല്‍എഡ് (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ