കൽപ്പറ്റ: വയനാട് ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കുട്ടികൾക്ക് നീന്തൽ പരിശീലനം എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയിൽ ഉൾപ്പെടുത്തി നൽകണമെന്ന് തുർക്കി ജീവൻ രക്ഷ സമിതി ആവശ്യപ്പെട്ടു. മഴക്കെടുതി മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കം അടക്കമുള്ള വിഷയങ്ങളിൽ അതാത് പ്രദേശങ്ങളിൽ കൃത്യമായി ഇറങ്ങുന്നതിന് ഇത്തരം പരിശീലനങ്ങൾ കുട്ടികളെ അടക്കം പ്രാപ്തരാക്കും. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രൂപരേഖ വയനാട് ജില്ലാ ഡിഡിഇ ക്ക് സമർപ്പിക്കാനും തീരുമാനിച്ചു.
ജനറൽബോഡിയോഗം 2023-25 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ജനറൽബോഡി യോഗത്തിൽ ടി നിഷാദ് അധ്യക്ഷത വഹിച്ചു, ലാൽപുത്തലൻ, വാർഡ് കൗൺസിലർ സി ഹംസ, റസൽ, സാലിഫ് കൈതക്കൊല്ലി എന്നിവർ സംസാരിച്ചു.
പ്രസിഡണ്ട്; ശിഹാബ് അബൂബക്കർ .വൈസ് പ്രസി ; നിഷാദ് ടി, ഹംസ സി. സെക്രട്ടറി യൂനസ് കുണ്ടുകുളം. ജോയിൻ സെക്രട്ടറിമാർ ; നാസർ എൻ.പി, ജംഷീദ് ടി,ട്രഷറർ ഷാഫി പാറമ്മൽ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







