സ്പ്ലാഷ് 23 വയനാട് മഴ മഹോത്സവം:ബിടുബി മീറ്റ് ബത്തേരിയിൽ തുടങ്ങി.

ബത്തേരി : സ്‌പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി വയനാട് ടൂറിസം മേഖലയെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന രണ്ട് ദിവസത്തെ
ബി ടു ബി മീറ്റ് ബത്തേരി സപ്ത റിസോർട്ടിൽ തുടങ്ങി .

കേരള ടൂറിസം, ഡി.ടി പി.സി. വയനാട് എന്നിവയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേഷനാണ് സ്പ്ലാഷ് സംഘടിപ്പിക്കുന്നത് .
മഴക്കാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി
രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന മഴ മഹോത്സവത്തിൻ്റെ പതിനൊന്നാം എഡിഷനാണ് ഇപ്പോൾ നടക്കുന്നത്.

കേരള ചീഫ് സെക്രട്ടറി ഡോ.വേണു ബി ടു ബി മീറ്റ് ഉദ്ഘാടനം ചെയ്തു.

സ്റ്റാളുകളുടെ ഉദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ നിർവ്വഹിച്ചു.

വിവിധ ഇടങ്ങളിൽ നിന്നുള്ള 120 ടൂറിസം സംരംഭകരും 400 ടൂർ ഓപ്പറേറ്റർമാരുമാണ് ബി ടു ബി യിൽ പങ്കെടുക്കുന്നത്.
അന്താരാഷ്ട്ര വ്ളോഗർമാരും ബ്ളോഗർമാരും പ്രചാരണത്തിൻ്റെ ഭാഗമായി വയനാട്ടിലെത്തി.

ഇത്തവണ ആദ്യമായി ബി. ടു .ബി. മീറ്റിൽ പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ( 11-ാം തിയതി) ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ ബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന ബി ടു ബി മീറ്റിലാണ് പൊതുജനങ്ങൾക്ക് പ്രവേശനം .

വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് വാഞ്ചീശ്വരൻ,
ജനറൽ സെക്രട്ടറി സി.പി.ഷൈലേഷ്,,
ഡി.ടി.പി.സി. സെക്രട്ടറി കെ.ജി.അജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.വി.പ്രഭാത്,
വയനാട് ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡണ്ട് സി.സി. അഷ്റഫ്, ജോയിന്റ് സെക്രട്ടറി ബിജു തോമസ്, ട്രഷർ പി.എൻ.ബാബു വൈദ്യർ എന്നിവർ സംബന്ധിച്ചു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *