വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ വീണ് മരിച്ച ദർശന (33) യുടെ സംസ്കാരം നാളെ സ്വവസതിയായ കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ രാവിലെ 10 മണിക്ക് നടക്കും. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ വെണ്ണിയോട് പാത്തിക്കൽ പാലത്തിന് മുകളിൽ നിന്നും ചാടിയത്. ദർശനയെ രക്ഷപ്പെടുത്തി വിദഗ്ദ്ധ ചികിൽസ നൽകിയെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി . മകൾ ദക്ഷക്കുവേണ്ടി ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെകിലും കണ്ടെത്താനായില്ല. കണിയാമ്പറ്റ ചീങ്ങാടി വിജയകുമാർ – വിശാലാക്ഷി ദമ്പതിമാരുടെ മകളായ ദർശന നാല് മാസം ഗർഭിണിയായിരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ