കോട്ടത്തറ: മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് വെണ്ണിയോട് അങ്ങാടിയിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെനീഷ് അധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സിസി തങ്കച്ചൻ, വി സി അബൂബക്കർ, വി.ജെ ജോസ്, വി അബ്ദുള്ള ,സതീശൻ കെ.എസ്, കെ പോൾ, വിഎൻ ഉണ്ണിക്കൃഷ്ണൻ,എം.വി മണിയൻ, സി കെ ബാപ്പുട്ടി ,പി ശോഭനകുമാരി ,മാണി ഫ്രാൻസിസ് ,പി.എൽ ജോസ്, സുരേഷ് ബാബു വാളൽ, സി.കെ ഇബ്രാഹിം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ജോൺ പരി യാത്ത് ,എം.വി ടോമി, എം.ജി രാജൻ, പി.സി അബ്ദുള്ള,ആൻറണി പാറയിൽ, വി.ആർ ബാലൻ, പി ഇ വിനോജ് ജനപ്രതിനിധികളായ പി.എ നസീമ, ഹണി ജോസ് ,ബിന്ദു മാധവൻ, പുഷ്പസുന്ദരൻ എന്നിവർ നേതൃത്വം നൽകി.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ