മലപ്പുറം: ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്ത ശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ ഇബ്രാഹിമിനെ (46) ആണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം കോട്ടപ്പടിയിൽ ട്യൂഷൻ കഴിഞ്ഞു വീട്ടിൽ പോവാൻ വേണ്ടി ബസ് കാത്ത നിൽക്കുകയായിരുന്നു വിദ്യാർത്ഥി. പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റുകയും യാത്രാമധ്യേ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം കുട്ടിയുടെ ഫോൺ നമ്പർ വാങ്ങി വഴിയിൽ ഇറക്കിവിടുകയായിരുന്നു.