രാജ്യത്തെ ഐടി കമ്പനികൾ ജീവനക്കാരുടെ എണ്ണം കുത്തനെ വെട്ടി കുറച്ചു

രാജ്യത്തെ പ്രമുഖ ഐ.ടി കമ്ബനികള്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വൻതോതില്‍ വെട്ടിക്കുറച്ചു. ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസ് (ടി.സി.എസ്), ഇൻഫോസിസ്, വിപ്രോ, എച്ച്‌.സി.എല്‍ ടെക് തുടങ്ങിയ കമ്ബനികളാണ് കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചത്. ഈകമ്ബനികള്‍ ഏപ്രില്‍- ജൂണ്‍ പാദത്തിലെ പ്രവര്‍ത്തന ഫല റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ജീവനക്കാരുടെ ശമ്ബള വര്‍ദ്ധനവും പല കമ്ബനികളും മാറ്റിവച്ചിരിക്കുകയാണ്. നിര്‍മ്മിത ബുദ്ധി (ആ‌ര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്- എ.ഐ) സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാലാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് കമ്ബനികള്‍ സൂചിപ്പിക്കുന്നു.

ടി.സി.എസ്. (96% കുറവ്): നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടി.സി.എസ്. 523 ജീവനക്കാരെ മാത്രമാണ് ജോലിക്കെടുത്തത്. മുൻവര്‍ഷം സമാന പാദത്തില്‍ 14,136 പേരെ റിക്രൂട്ട് ചെയ്തതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 96 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. നിലവില്‍ 6,15,318 പേരാണ് ടി.സി.എസില്‍ ജോലി ചെയ്യുന്നത്. കഴി‍‍ഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും റിക്രൂട്ട്‌മെന്റ് വളരെ കുറവായിരുന്നു. 821 പേര്‍ക്ക് മാത്രമാണ് ആ പാദത്തില്‍ ടി.സി.എസില്‍ അവസരം ലഭിച്ചത്. മുൻവര്‍ഷം ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ 20,000 പേരെ ജോലിക്കെടുത്ത സ്ഥാനത്താണിത്.

അതേസമയം ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 2024 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 17.8 ശതമാനമായി കുറഞ്ഞു. മുൻവര്‍ഷത്തെ സമാന പാദത്തില്‍ ഇത് 20.1 ശതമാനമായിരുന്നു. എന്നാല്‍ പുതിയതായി 40,000 പേരെ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന് ടി.സി.എസ് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസര്‍ (സി.എച്ച്‌.ആര്‍.ഒ) മിലിന്ദ് ലക്കദ് പറയുന്നു. എന്നാല്‍ കാലയളവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇൻഫോസിസ്: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്ബനിയായ ഇൻഫോസിസില്‍ 2024 സാമ്ബത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 7000-ത്തിലധികം കുറവുണ്ടായി. 3,36,294 പേരാണ് നിലവില്‍ കമ്ബനിയില്‍ ജോലി ചെയ്യുന്നത്. മുൻവര്‍ഷം സമാന പാദത്തില്‍ 3,611 പേരുടെ കുറവാണ് ഉണ്ടായിരുന്നത്. ഏപ്രിലില്‍ ശമ്ബള വര്‍ധന പ്രഖ്യാപിക്കുന്ന കമ്ബനി, ഇപ്രാവശ്യം അതിനും തയ്യാറായിട്ടില്ല. വരാൻ പോകുന്ന പാദങ്ങളില്‍ തങ്ങളുടെ നിര്‍മ്മിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്ബനിയുടെ സി.ഇ.ഒ സലില്‍ പരേഖ് അറിയിച്ചു. തങ്ങളുടെ 80 ആക്റ്റീവ് ക്ലൈന്റുകളുടെ പ്രൊജക്ടുകള്‍ക്കൊപ്പം എ.ഐ സാങ്കേതിക വിദ്യ വികസിപ്പിക്കുകയും മൊത്തത്തിലുള്ള പോ‌ര്‍ട്ട്ഫോളിയോ മെച്ചപ്പെടുത്താനുമാണ് കമ്ബനി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിപ്രോ: 2024 സാമ്ബത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ വിപ്രോയില്‍ മൊത്തം ജീവനക്കാരില്‍ 8,812 പേരുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 15,446 ജീവനക്കാരെ കമ്ബനിയില്‍ ജോയിൻ ചെയ്തത സ്ഥാനത്താണ് ഈവര്‍ഷം പകുതിയോളം കുറവ് വന്നത്.വരും പാദങ്ങളില്‍ നിര്‍ണായക മേഖലകളില്‍ മാത്രമേ വിപ്രോ നിയമനം നടത്തുകയുള്ളൂവെന്ന് കമ്ബനിയുടെ സി.എച്ച്‌.ആര്‍.ഒ സൗരഭ് ഗോവില്‍ പറഞ്ഞു.

എച്ച്‌.സി.എല്‍.ടെക്ക്: നടപ്പു സാമ്ബത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എച്ച്‌.സി.എല്‍ ടെക്കില്‍ 2506 ജീവനക്കാരുടെ കുറവാണ് ഉണ്ടായത്. എന്നാല്‍ കഴി‍‍ഞ്ഞ സാമ്ബത്തിക വര്‍ഷം സമാന പാദത്തില്‍ കമ്ബനി 2,089 ജീവനക്കാരെ ചേര്‍ത്തിരുന്നു. ചില ജീവനക്കാരുടെ വാര്‍ഷിക ശമ്ബള വര്‍ദ്ധനവ് മാറ്റിവയ്ക്കുമെന്ന് എച്ച്‌.സി.എല്‍ ടെക്കിലെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസര്‍ പ്രതീക് അഗര്‍വാള്‍ പറഞ്ഞു. മാറ്റിവച്ച സീനിയര്‍, ജൂനിയര്‍ സ്റ്റാഫുകളുടെ ശമ്ബള വര്‍ദ്ധനയുടെ കാര്യത്തില്‍ ഒക്ടോബറില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും

എല്ലാ മനുഷ്യര്‍ക്കും അവരവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ചിലര്‍ അതൊക്കെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടാവാം. പക്ഷേ മറ്റ്ചിലരാകട്ടെ മോശം ശീലങ്ങള്‍ പിന്തുടര്‍ന്ന് ശരീരവും മനസും ഒക്കെ അപകടത്തില്‍പ്പെടുത്തുന്നുമുണ്ട്. വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സാരംഗത്ത്

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ്

നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പുഴമുടി: പുഴമുടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാവുംമന്ദം പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ് (36) ആണ് മരണപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയും ജിനേഷ് ജീപ്പിനടിയിൽപ്പെടുകയുമായിരുന്നു. അപകടം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

നിയമസഭാ തെരഞ്ഞെടുപ്പ്; സി വിജില്‍ ആപ്പിലൂടെ പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ സി

മാനന്തവാടിയിൽ വൺവേ സമയം മാറ്റി.

മാനന്തവാടി: മാനന്തവാടി ടൗണിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് വൺവേ സമയത്തിൽ മാറ്റം വരുത്തിയതായി നഗരസഭ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഇനി മുതൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.