നടുറോഡിൽ വെച്ച് മകൻ അമ്മയെ കുത്തിക്കൊന്നു. കൊല്ലം ചെങ്ങമനാട് ജംഗ്ഷനിലായിരുന്നു സംഭവം. സംഭവസ്ഥലത്തു വച്ചുതന്നെ അമ്മ മിനി മരണപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടിയാണ് പൊലീസിലേൽപ്പിച്ചത്. പ്രതി ജോമോൻ (30) നിലവിൽ കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്.

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്
ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്