കുടിവെള്ളം പാഴാക്കിയാൽ ലക്ഷങ്ങൾ പിഴ നൽകണം

ന്യൂഡൽഹി: കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കിയാൽ ഇനി ശിക്ഷ ലഭിക്കും. ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ അഞ്ച് പ്രകാരമാണ് സിജിഡബ്ല്യൂഎ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാം.തുടർച്ചയായ നിയമലംഘനം ഉണ്ടായാൽ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 പ്രകാരം അധിക പിഴ ചുമത്തും.

നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളവും, ഭൂഗർഭ ജലവും ദുരുപയോഗം ചെയ്യുന്നതോ പാഴിക്കുന്നതോ തടയാനുള്ള മാർഗങ്ങൾ രൂപവത്കരിക്കാനാണ് നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജൽ ബോർഡ്, ജൽ നിഗം, മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പൽ കൗൺസിൽ, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്.

ഭൂഗർഭ ജലം പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണം എന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ത്യാഗി എന്നയാൾ ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകിയിരുന്നു. ഇതേത്തുടർന്ന് കഴി‍ഞ്ഞ വർഷം ഒക്ടോബർ എട്ടിന് ട്രിബ്യൂണൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സിജിഡബ്ല്യൂഎയുടെ വിജ്ഞാപനം പുറത്ത് വന്നിരിക്കുന്നത്.

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട്, വെള്ളംക്കൊല്ലി, ചുണ്ടയില്‍, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍, തളിപ്പുഴ, ലക്കിടി, വെറ്റിനറി കോളേജ്, നവോദയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.