മണിപ്പൂരിലെ വംശീയകലാപത്തിൽ സംഘപരിവാറിന്റെ പങ്ക് തുറന്നുകാട്ടി ജില്ലയിലും എൽഡിഎഫ് നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ. കൂട്ടക്കൊലകളും ബാലത്സംഗങ്ങളും നടത്തുന്ന സംഘപരിവാർ സംഘത്തിൽ നിന്നും മണിപ്പൂരിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഇന്ത്യയുടെ മനസ്സിനെ മതരാഷ്‌ട്രത്തിലേക്ക് എത്തിക്കാനുള്ള സംഘപരിവാർ നീക്കം ചെറുക്കുമെന്ന് പ്രഖ്യാപിച്ച് ആയിരങ്ങൾ ജനകീയ കൂട്ടായ്‌മയിൽ പങ്കാളികളായി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലായിരുന്നു കൂട്ടായ്‌മ.
കൽപ്പറ്റയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. എൽജെഡി മണ്ഡലം പ്രസിഡന്റ് ടി രാജൻ അധ്യക്ഷനായി. എൽഡിഎഫ് ഘടകകക്ഷിനേതാക്കളായ സി എസ് സ്‌റ്റാൻലി, കെ കെ ഹംസ, സി എം ശിവരാമൻ, വി പി വർക്കി, ജോസഫ് മണിമല, മുഹമ്മദ് പഞ്ചാര, എം രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ കെ റഫീഖ് സ്വാഗതവും സി യൂസഫ് നന്ദിയും പറഞ്ഞു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക