മാനന്തവാടി: സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍കൂടി അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ 29 ശനിയാഴ്ച്ച മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ നടത്തും. ജോബ് ഫെയര്‍ ഒ.ആര്.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലും ജില്ലക്ക് പുറത്തുള്ളതുമായ പതിനഞ്ചില്‍പ്പരം ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. 500 ന് മുകളില്‍ ഒഴിവുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ https://rb.gy/lsawg എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് ജൂലൈ 29 ന് രാവിലെ 9 ന് ഹാജരാകണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും. ഫോണ്‍: 04936 202534, 04935 246222.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്