ബത്തേരി: വയനാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എം. ബി ഹരിദാസനും സംഘവും സുല്‍ത്താന്‍ ബത്തേരി നെന്മേനി എടക്കല്‍ ഭാഗത്ത് നടത്തിയ പരിശേധനയില്‍ വില്‍പ്പനക്കായി ബൈക്കില്‍ കൊണ്ടുവരുകയായിരുന്ന 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി. മദ്യം കടത്തിയ നായ്ക്കട്ടി ഇല്ലിച്ചോട് വട്ടപ്പാട്ടില്‍ വീട്ടില്‍ ഷൈജു വി.എസ് (39) നെ അറസ്റ്റ് ചെയ്തു. മദ്യം കടത്തിക്കൊണ്ടുവന്ന കെ.എല്‍ 40 ഡി 1256 ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയെ ബത്തേരി റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഘു.വി, സനൂപ് എം.സി., അന്‍വര്‍.സി, ധന്വന്ത് കെ.ആര്‍, രമ്യ. ബി.ആര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും