ഇന്നോവ ക്രിസ്റ്റയെ ആംബുലന്‍സായി അവതരിപ്പിച്ച്‌ ടൊയോട്ട

ഉയര്‍ന്ന യാത്രാ സുഖവും കരുത്തും സുരക്ഷയും ഒരുക്കുന്ന വിശ്വാസ്യതയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍. ഇപ്പോഴിതാ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ എത്തുന്നു. ടൊയോട്ട തന്നെയാണ് അവരുടെ ഇന്നോവ ക്രിസ്റ്റയെ ആംബുലന്‍സായി അവതരിപ്പിച്ചിരിക്കുന്നത്. ബേസിക്, അഡ്വാന്‌സ്ഡ് എന്നീ രണ്ടു വേരിയന്റുകളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് വരുന്നത്.

പിനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് നിര്‍മിക്കുന്നത്. അകത്തും വരുത്തിട്ടാണ് ക്രിസ്റ്റ ആംബുലന്‍സിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. വശങ്ങളിലും പിന്നിലും ചുവപ്പു നിറത്തില്‍ ആംബുലന്‍സ് എന്ന് സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള സ്റ്റിക്കറുകളും വാഹനത്തിനു മുകളിലെ എമര്‍ജന്‍സി ഫ്‌ളാഷിങ് ലൈറ്റുകളും ആംബുലന്‍സ് ലുക്ക് വാഹനത്തിന് നല്‍കുന്നുണ്ട്.

ഉള്ളിലേക്കു വന്നാല്‍ ഡ്രൈവറും രോഗി കിടക്കുന്ന പിന്‍ഭാഗവും തമ്മിലുള്ള വേര്‍തിരിവാണ് പ്രധാന വ്യത്യാസം. മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എമര്‍ജന്‍സി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിങ് സ്ട്രക്ച്ചര്‍, പാരമെഡിക് സീറ്റ്, ഫോള്‍ഡിങ് റാംപ്, എടുത്തു മാറ്റാവുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയെല്ലാം ക്രിസ്റ്റ ആംബുലന്‍സിലുണ്ടാവും. അഡ്വാന്‍സ്ഡ് വേരിയന്റില്‍ ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം അധിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഡിഫിബ്രിലേറ്റര്‍(AED), കെന്‍ഡ്രിക് എക്‌സ്ട്രാക്ഷന്‍ ഡിവൈസ്, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്റര്‍, ഓക്‌സിജന്‍ ഡെലിവറി സിസ്റ്റം, പോര്‍ട്ടബിള്‍ സക്ഷന്‍ ആസ്പിരേറ്റര്‍, സ്‌പൈന്‍ ബോര്‍ഡ്, സ്‌റ്റേഷനറി ഓക്‌സിജന്‍ സിലിണ്ടറുകള്‍, കൂടുതല്‍ പവര്‍ സോക്കറ്റുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ അഡ്വാന്‍സ്ഡ് വേരിയന്റിലുണ്ടാവും.

മലമ്ബ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ജീവന്‍ രക്ഷാ വാഹനമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി തിളങ്ങാനുള്ള സാധ്യത ഏറെയാണ്. ദുര്‍ഘട പാതകള്‍ മറികടന്നു പോകാന്‍ വേണ്ട ശേഷി നേരത്തെ തന്നെ ക്രിസ്റ്റ തെളിയിച്ചിട്ടുള്ളതാണ്. സ്റ്റാന്‍ഡേഡ് മോഡലിലേതു പോലെ 2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സിലുമുള്ളത്. 148bhp കരുത്തും പരമാവധി 343Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനമാണിത്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.