പടിഞ്ഞാറത്തറ: വയനാട് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ പ്രസിഡണ്ടായി മുഹമ്മദ് റഹീസിനെയും സെക്രട്ടറിയായി കെൻസി ജോൺസനെയും തിരഞ്ഞെടുത്തു. സീനിയർ വൈസ് പ്രസിഡന്റായി എ ഡി ജോൺ, ജോയിന്റ് സെക്രട്ടറിമാരായി ബിന്ദു വർഗീസ്, അബൂബക്കർ സിദ്ദീഖ്, ട്രഷററായി ഷാജഹാൻ സി.എസ്, എന്നിവരെയും തെരെഞ്ഞെടുത്തു. പടിഞ്ഞാറത്തറയിൽ വച്ച് നടന്ന യോഗത്തിൽ സംസ്ഥാന ഹാൻഡ്ബോൾ അസോസിയേഷൻ നിരീക്ഷകനായി ശിവപ്രസാദ് സന്നിഹിതനായിരുന്നു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ യോഗം ഉദ്ഘാടനം ചെയ്തു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്