ദളിത്‌ പെണ്‍കുട്ടിയെ സ്കൂൾ വരാന്തയിൽ കൂട്ടബലാല്‍സംഗം ചെയ്ത കേസ്; ബായാര്‍ സ്വദേശി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിൽ

മഞ്ചേശ്വരം: ദളിത് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു ഇറക്കികൊണ്ടുപോയി സ്കൂൾ വരാന്തയിൽ വച്ച് കൂട്ടബലാല്‍സംഗത്തിനു ഇരയാക്കിയ കേസില്‍ സുഹൃത്ത്‌ ഉള്‍പ്പെടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബേരിപ്പദവ്‌ സ്വദേശി അക്ഷയ്‌ ദേവാഡിഗെ (24), ബായാര്‍ കൊജപ്പ കമലാക്ഷ ബെല്‍ച്ചാട (30), രാജു (30), പെരുവായ്‌ ജയപ്രകാശ്‌ (30), ബായാല്‍ സുകുമാര ബെല്‍ച്ചാട (39) എന്നിവരെയാണ്‌ വിട്‌ല പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ്‌ കേസിനാസ്‌പദമായ ദാരുണ സംഭവം അരങ്ങേറിയത്‌.

കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ വിട്‌ല പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ് പെൺകുട്ടി ക്രൂരപീഡനത്തിനിരയായത്.രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്ത്‌ അക്ഷയ് തന്ത്രത്തില്‍ സമീപത്തെ സ്‌കൂളിലേയ്‌ക്ക്‌ കൂട്ടികൊണ്ടുപോവുകയായിരുന്നു. അവിടെവച്ച് ഇയാൾ മറ്റു നാലുപേരെ കൂടി വിളിച്ചു വരുത്തുകയും പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനു ഇരയാക്കുകയും ചെയ്തെന്നാണ് പൊലീസ്‌ കേസ്‌.

പെണ്‍കുട്ടി അവശനിലയില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ സംഭവം വീട്ടുകാര്‍ അറിഞ്ഞത്‌. തുടര്‍ന്ന്‌ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.കേസിലെ മുഖ്യപ്രതി അക്ഷയ ദേവാഡിഗെ കര്‍ണ്ണാടക മുടിബിദ്രി സ്വദേശിയാണ്‌. ബെരിപ്പദവില്‍ താമസിച്ച്‌ പെയിന്റിംഗ്‌ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.ദളിത്‌ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനു ഇരയാക്കിയ സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.