മാനന്തവാടി:ഹിന്ദുക്കളുടെ ആരാധന മൂർത്തിയായ ഗണപതി ഭഗവാനെ മോശമായി ചിത്രീകരിച്ച സ്പീക്കർ എ.എൻ. ഷംസീർ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ന് നടന്ന ആചാരസംരക്ഷണ ദിനാചരണം താലൂക്കിലെ എല്ലാ കരയോഗങ്ങളിലും ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ഡോ.പി. നാരായണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി വി. ശ്യാംഘോഷ്, കെ.വി.ബിമൽകുമാർ എൻ വി .ദാമോദരൻ നായർ,ബാലകൃഷ്ണൻ പുലൂരിഞ്ഞി, എം.പി.
സ്വദേശൻ , ടി എ മുരളീധരൻ, ശ്രീജ സുദർശൻ, ഗിരിജ മോഹൻദാസ്, ജയന്തി കെ.കെ, പാർവതി ടി എ എന്നിവർ സംസാരിച്ചു.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും
സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍