ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം

ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ഔദ്യോഗിക ഭാഷ വകുപ്പ് സെക്രട്ടറി വി.ആര്‍. കൃഷ്ണകുമാര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് ശതമാനം ഭാഷാ പുരോഗതി കൈവരിച്ച വകുപ്പുകളെ യോഗത്തില്‍ അഭിനന്ദിച്ചു. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍, ഉദ്യോഗപ്പേര്, സീലുകള്‍ എന്നിവ മലയാളത്തിലാക്കണം. കേന്ദ്ര സര്‍ക്കാറുമായുള്ള കത്തിടപാടുകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള കത്തിടപാടുകള്‍, ഇതര സംസ്ഥാനങ്ങളുമായുള്ള കത്തിടപാടുകള്‍, ഇതര രാജ്യങ്ങളുമായുള്ള കത്തിടപാടുകള്‍, ഹൈക്കോടതി, സുപ്രീം കോടതിയുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍, ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ (ഇടുക്കി-തമിഴ്, കാസര്‍ഗോട്-കന്നട) അവരുടെ ഭാഷയില്‍ മറുപടി നല്‍കുക, ഏതെങ്കിലും നിയമത്തിലോ ചട്ടങ്ങളിലോ ഈ പ്രത്യേക ആവശ്യത്തിന് ഇംഗ്ലീഷ് ഉപയോഗിക്കാം എന്ന് പറയുന്ന സാഹചര്യത്തില്‍ എന്നിങ്ങനെ ഏഴ് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളത്തിലല്ലാതെ ഫയലുകളും കത്തുകളും തയ്യാറാക്കാന്‍ പാടുള്ളു. എന്നാല്‍ ഈ ഏഴു സാഹചര്യത്തിലും നോട്ട് ഫയല്‍ മലയാളത്തില്‍ കൈകാര്യം ചെയ്യണം. ഓരോ മാസത്തെയും ഭാഷാ പുരോഗതി റിപ്പോര്‍ട്ട് അഞ്ചാം തീയതിക്കകം കളക്ട്രേറ്റില്‍ ലഭ്യമാക്കണം. ജില്ലയിലെ എല്ലാ വകുപ്പുകളിലും ഭാഷാപുരോഗതി അവലോകനം നടത്തണം. വിവരാവകാശം, സേവനാവകാശം സംബന്ധിച്ച ബോര്‍ഡുകള്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണം. എ.ഡി.എം. എന്‍.ഐ.ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു നന്ദി പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥര്‍, വകുപ്പുതല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത്കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന്പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങുംപൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി

സ്വകാര്യ ബസ് സമരമെങ്കിൽ KSRTC-യുടെ മുഴുവൻ ബസുകളും ഇറങ്ങും. 500 സ്പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്

തിരുവനന്തപുരം: സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ചെയ്യുകയാണെങ്കിൽ കെഎസ്ആർടിസിയുടെ ബസ്സുകൾ മുഴുവൻ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകൾ കോർപ്പറേഷന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു പറയുന്നതിനൊരു ന്യായമൊക്കെ വേണ്ടേ? അവര് പറയുന്നതൊക്കെ അനുസരിക്കണോ?

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.