മാനന്തവാടി:ഹിന്ദുക്കളുടെ ആരാധന മൂർത്തിയായ ഗണപതി ഭഗവാനെ മോശമായി ചിത്രീകരിച്ച സ്പീക്കർ എ.എൻ. ഷംസീർ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ന് നടന്ന ആചാരസംരക്ഷണ ദിനാചരണം താലൂക്കിലെ എല്ലാ കരയോഗങ്ങളിലും ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ഡോ.പി. നാരായണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി വി. ശ്യാംഘോഷ്, കെ.വി.ബിമൽകുമാർ എൻ വി .ദാമോദരൻ നായർ,ബാലകൃഷ്ണൻ പുലൂരിഞ്ഞി, എം.പി.
സ്വദേശൻ , ടി എ മുരളീധരൻ, ശ്രീജ സുദർശൻ, ഗിരിജ മോഹൻദാസ്, ജയന്തി കെ.കെ, പാർവതി ടി എ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







