ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി

വനിതാ ശിശുവികസന വകുപ്പും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ മിഷന്റെ മികച്ച സേവനത്തിനുള്ള മാതൃ ശിശു സൗഹൃദ ആശുപത്രി അംഗീകാരം മെഡിക്കല്‍ കോളജിന് ലഭിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ. സമീഹ സൈതലവി, മേപ്പാടി ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി ആരിഫ, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ എന്നിവര്‍ മുലയൂട്ടല്‍ വാരാചരണ സന്ദേശം നല്‍കി.
‘നമുക്ക് മുലയൂട്ടലും ജോലിയും ഒരുമിച്ചു കൊണ്ടുപോകാം’ എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണത്തിന്റെ പ്രമേയം. മുലയൂട്ടുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുക, മുലയുട്ടുന്ന അമ്മമാര്‍ക്ക് പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക, തൊഴിലിടങ്ങളില്‍ മുലയൂട്ടുന്നതിനായി സൗകര്യം ഉറപ്പുവരുത്തുക എന്നിവ മുലയൂട്ടല്‍ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ആഗസ്റ്റ് 7 വരെയാണ് മുലയൂട്ടല്‍ വാരാചരണമായി ആചരിക്കുന്നത്. മുലയൂട്ടലിന്റെ പ്രധാന്യം, തൊഴിലിടങ്ങളില്‍ ക്രഷിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ഡോ. വി.വി സൂരജ്, ഡോ. നീതു ഷാജി എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് സെമിനാര്‍ മോഡറേറ്ററായി.
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ വി. സത്യന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്സത്ത്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ മുഹമ്മദ് മുസ്തഫ, എം.സി.എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ.എന്‍ രമണി തുടങ്ങിയവര്‍ സംസാരിച്ചു.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപാറ, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗങ്ങളില്‍ ഓഗസ്റ്റ് 20ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.

ചീരാലിലെ പുലിശല്യം; നിസ്സഹായരായി വനംവകുപ്പ്

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ പുലി ശല്യം രൂക്ഷമായിട്ടും ഒന്നും ചെയ്യാനാ കാതെ വനം വകുപ്പ്. കൂടുവെച്ച് മേഖലയിലെ പുലിപ്പേടി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒടുവിൽ, വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.