ബത്തേരി നഗരസഭയില്‍ സുസ്ഥിരമായ ഖരമാലിന്യ പരിപാലന സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ക്ക് ഹോള്‍ഡര്‍ രണ്ടാം ഘട്ട ആലോചനായോഗം ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പദ്ധതിയുടെ ഖരമാലിന്യ പരിപാലന രൂപരേഖ അവതരിപ്പിച്ചു. അടുത്ത 25 വര്‍ഷങ്ങളില്‍ നഗരസഭയില്‍ ഉണ്ടായേക്കാവുന്ന ജനസംഖ്യാനുപാതികമായ മാലിന്യപ്രശ്‌നങ്ങള്‍, അവയെ ശാസ്ത്രീയമായും സമഗ്രമായും പരിപാലിക്കുക, ഉറവിട മാലിന്യ സംസ്‌ക്കരണം ശക്തിപ്പെടുത്തുക, സാമൂഹികതലത്തില്‍ മാലിന്യപരിപാലന സംവിധനങ്ങള്‍ ഒരുക്കുക, മാലിന്യത്തില്‍ നിന്നും വരുമാനം നേടുന്ന പദ്ധതികള്‍ വിഭാവനം ചെയ്യുക, സാനിട്ടറി ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുക തുടങ്ങി ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങളും പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ രീതിയിലാണ് രൂപരേഖ അവതരിപ്പിച്ചിരിക്കുന്നത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ അസ്ഹര്‍ അസീസ്, ജൈസന്‍, ഡോ. സൂരജ്, കെ.എസ് രജ്ഞിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ