തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത വർധിച്ചുവെന്ന് കണക്കുകൾ. 173 കുട്ടികളാണ് കേരളത്തിൽ ലോക്ക്ഡൗണിനിടെ മാത്രം ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഏഴ് മാസക്കാലത്തെ കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. 10 നും 18 വയസിനുമിടയിലുള്ളവരുടെ കണക്കാണിത്. പാലക്കാട് ജില്ലയിൽ മാത്രം 23 കുട്ടികൾ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം റൂറലിൽ 20 പേർ ആത്മഹത്യ ചെയ്തു. നിസാര പ്രശ്‌നങ്ങൾ വരെ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പൊലീസ് വിലയിരുത്തുന്നു.
മാർച്ച് 25 വരെയുള്ള കണക്കിൽ 18 വയസിൽ താഴെയുള്ള 66 കുട്ടികളാണ് സ്വയം ജീവൻ വെടിഞ്ഞത്. മുഖ്യമന്ത്രിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് വീട്ടിൽ തന്നെയിരിക്കുന്ന കുട്ടിയുടെ നേരെയുള്ള ഇടപെടലുകളാണ്. കുട്ടിയുടെ നന്മ ആഗ്രഹിച്ചുള്ള ഇടപെടലുകളാണ് അമ്മ, അച്ഛൻ, കുട്ടിക്ക് വേണ്ടപ്പെട്ടവർ എന്നിവർ നടത്തുന്നത്. എന്നാലും കുട്ടിയുടെ മാനസിക അവസ്ഥ കൂടി കണക്കാക്കി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്