പുല്‍പ്പള്ളി: ബംഗളൂരു കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചറല്‍ എന്റമോളജിയില്‍ സ്വര്‍ണ മെഡലോടെ ഡോക്ടറേറ്റ് നേടിയ നീനു അഗസ്റ്റിന്‍. ബംഗളൂരു ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലെ അഗ്രികള്‍ച്ചറല്‍ ഇന്‍സെക്ട് റിസോഴ്സ് ബ്യൂറോയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എം. മോഹന് കീഴിലായിരുന്നു ഗവേഷണം. പുല്‍പ്പള്ളി പാടിച്ചിറ കുളമ്പള്ളില്‍ അഗസ്റ്റിന്റെയും ലീനയുടെയും മകളാണ്. ബംഗളൂരു ക്രൈസ്റ്റ് സര്‍വകലാശാല മാധ്യമപഠന വിഭാഗം അധ്യാപകന്‍ ഡോ.മെല്‍ജോ തോമസ് കാരക്കുന്നേല്‍ ആണ് ഭര്‍ത്താവ്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക