കൊടും ക്രൂരത; 12കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ജീവനോടെ തീ കൊളുത്തി കൊന്നു, മൃതദേഹം ഇഷ്ടികചൂളയില്‍

ഭിൽവാര: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് കൊടും ക്രൂരത. 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി കൊന്നു. ഭിൽലവാരയിലെ ഒരു ഇഷ്ടിക ചൂളയിൽ നിന്നുമാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്മയോടൊപ്പം ആടിനെ മേയ്ക്കാനിറങ്ങിയ പെൺകുട്ടിയാണ് ആരുംകൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ആടിനെ മേയ്ക്കാൻ വീട്ടിൽ നിന്നും പോയ പെണ്‍കുട്ടിയെ ഇടയ്ക്ക് കാണാതാവുകയായിരുന്നു.

അമ്മ ഏറെ നേരം അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരെയും പ്രകദേശവാസികളേയും വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടേയും നേതൃത്വത്തിൽ പ്രദേശമാകെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഇന്ന് പുലർച്ചയോടെയാണ് പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള വയലിലുള്ള ഒരു ഇഷ്ടിക ചൂളയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

കത്തിക്കരിഞ്ഞ നിലയിലായിരുന്നു പന്ത്രണ്ടുവയസുകാരിയുടെ മൃതദേഹം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇഷ്ടിക ചൂളയിൽ നിന്നും പെണ്‍കുട്ടിയുടെ വെള്ളി പാദസരവും ചെരിപ്പിന്‍റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 12 വയസുകാരിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന മൂന്ന് പ്രദേശവാസികളായ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗ്രമത്തിലുള്ളവർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. കൊലപാതികളെ എത്രയും വേഗം ശിക്ഷിക്കണമെന്നും പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ട് പൊലീസ് വൈകിയാണ് പ്രതികരിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. രാജസ്ഥാനിൽ തുടരെത്തുടരെ നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. പെണ്‍കുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മുൻ മന്ത്രിയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി.

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

12ാം ദിനവും സ്വര്‍ണവില കുറഞ്ഞു

ഒരു പവന് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 73,440 രൂപ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.