ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി, സംഭവം തിരൂരങ്ങാടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.

കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് സംഭവം തിരൂരങ്ങാടി പൊലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

പ്രതിക്ക് 30 വയസാണ് പ്രായം. മാതാപിതാക്കൾ വിവരമറിയിച്ച് ആദ്യം സ്ഥലത്തെത്തിയ തേഞ്ഞിപ്പാലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർബിൾ പണിക്കായി എത്തിയ അതിഥി തൊഴിലാളികൾ ധാരാളമായി താമസിച്ചിരുന്ന ക്വാർട്ടേർസിലാണ് സംഭവം. പ്രതിയും കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശുകാരാണ് എന്നാണ് വിവരം. കുട്ടിക്ക് ആരോഗ്യനില തൃപ്തികരമാണ്.

ആഘോഷവേളയിൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കില്ല; പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും കുഞ്ഞുങ്ങൾ പൂമ്പാറ്റകളായി പറന്നു രസിക്കട്ടേയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു മന്ത്രിയുടെ കുറിപ്പിന്റെ

മുടി തഴച്ചു വളരണോ? പരിഹാരം നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്

മുടി കൊഴിയുന്നത് പലരുടെയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടികൊഴിച്ചില്‍ തടയാന്‍ പല വഴികളും തേടിയിട്ടും പരിഹാരം കാണാന്‍ സാധിക്കാത്തവരായിരിക്കും പലരും. അത്തരത്തിലുള്ളവര്‍ക്ക് വീട്ടില്‍ തന്നെ കണ്ടെത്താം ഇതിനുള്ള പരിഹാരം. നമ്മുടെ അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന ഉള്ളി

സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും

പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള

ചാടുമോ എംബാപ്പെ? വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്; റിപ്പോർട്ട്

നേരത്തെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസിന് 300 മില്യൺ നൽകമെന്നും ഒരു സൗദി ക്ലബ്ബ് ഓഫർ ചെയ്തിരുന്നു. എന്നാൽ താരം ബെർണബ്യുവിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2027 വരെയാണ് നിലവിൽ റയലുമായി വിനീഷ്യസിന് കരാറുള്ളത്. വിനീഷ്യസിൽ

ലോകത്തെ ഏറ്റവും സുരക്ഷിത 10 ന​ഗരങ്ങളിൽ ഏഴും ​ഗൾഫ് രാജ്യങ്ങളിൽ; ഒന്നാമത് അബുദാബി

ലോകത്തെ ഏറ്റവും സുരക്ഷിത ന​ഗരമായി 2025ലും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഒമ്പതാം തവണയാണ് ഈ നേട്ടം അബുദാബി സ്വന്തമാക്കുന്നത്. 2017 മുതലാണ് അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരമെന്ന സ്ഥാനം നിലനിർത്തുന്നത്. അന്താരാഷ്ട്ര റേറ്റിങ്

ശ്വാസകോശത്തിന്റെ ആരോഗ്യം വീട്ടില്‍ത്തന്നെ പരിശോധിക്കാം; ‘ബോള്‍ട്ട്’ ടെസ്റ്റിലൂടെ

നിങ്ങളുടെ ശ്വാസകോശം ആരോഗ്യമുള്ളതാണോ എന്നറിയാന്‍ ആഗ്രഹമില്ലേ? എന്നാല്‍ വീട്ടിലിരുന്ന് ഈ ലളിതമായ ടെസ്റ്റ് ചെയ്തുനോക്കൂ. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. എന്താണ് ബോള്‍ട്ട് ടെസ്റ്റ് സാധാരണപോലെ ശ്വാസം എടുത്ത ശേഷം നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.