നിങ്ങൾ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളാണോ? ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യുക

ഇന്ന് ഭൂരിഭാഗം ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് സ്മാര്‍ട്ട്ഫോണുകള്‍. വെറുമൊരു ഇലക്‌ട്രോണിക് ഉപകരണം എന്നതിലുപരി, നമ്മുടെ എല്ലാ വ്യക്തിഗത വിവരങ്ങളും സ്മാര്‍ട്ട്ഫോണുകളിലാണ് സൂക്ഷിക്കാറുള്ളത്. ഇവയില്‍ ആധാര്‍ അടക്കമുള്ള ഔദ്യോഗിക രേഖകളും ഉള്‍പ്പെടാറുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള പ്രധാന വിവരങ്ങള്‍ കവരാൻ നമുക്കുചുറ്റും ഹാക്കര്‍മാരും ഒളിഞ്ഞിരിപ്പുണ്ട്. അതിനാല്‍, ഫോണിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് സ്മാര്‍ട്ട്ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കേണ്ടതെന്ന് അറിയാം.

സ്മാര്‍ട്ട്ഫോണുകളില്‍ വെബ് ആക്ടിവിറ്റി ഓണ്‍ ആയിട്ടുണ്ടെങ്കില്‍, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഫോണ്‍ ചോര്‍ത്തി എടുക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. അതിനാല്‍, വെബ് ആക്ടിവിറ്റി ഓഫ് ആണെന്ന് ഉറപ്പുവരുത്തുക. ഇവ ഓണ്‍ ആയിരിക്കുന്നത് ഹാക്കിംഗിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പലപ്പോഴും വിവിധ പാസ്‌വേഡുകള്‍ എളുപ്പത്തില്‍ ഓര്‍ത്തെടുക്കാനായി ചാറ്റുകളിലോ, മറ്റോ സൂക്ഷിച്ചു വയ്ക്കാറുണ്ട്. കൂടാതെ, പാസ്‌വേഡ് ബ്രൗസറില്‍ സേവ് ചെയ്ത് വയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. ഈ പ്രവണത പരമാവധി കുറയ്ക്കേണ്ടതാണ്. പാസ്‌വേഡ് ബ്രൗസറില്‍ സേവ് ചെയ്യുന്നതിന് പകരം, പാസ്‌വേഡ് മാനേജര്‍ ആപ്പുകളുടെ സഹായം തേടാവുന്നതാണ്.

യുപിഐ, ഹെല്‍ത്ത് ആപ്പുകള്‍, ഗ്യാലറി, ഷോപ്പിംഗ് ആപ്പുകള്‍ എന്നിവയ്ക്കെല്ലാം ലോക്ക് ഉപയോഗിക്കുക. കൂടാതെ, എല്ലാ പ്ലാറ്റ്ഫോമുകള്‍ക്കും ഒരേ പാസ്‌വേഡ് നല്‍കുന്ന ശീലവും ഒഴിവാക്കേണ്ടതാണ്. പരമാവധി ബയോമെട്രിക് ലോക്ക് നല്‍കുന്നതാണ് ഉത്തമം.

ആപ്പുകള്‍ക്ക് പുറമേ, ഫോണുകള്‍ക്കും ലോക്ക് നിര്‍ബന്ധമാണ്. ഇതിനായി ആൻഡ്രോയിഡ് ഇൻ-ബില്‍റ്റ് സെക്യൂരിറ്റി ഫീച്ചറുകള്‍ ഉപയോഗിച്ചുള്ള പാസ്‌വേഡുകള്‍ നല്‍കുന്നത് ശ്രദ്ധിക്കുക. എല്ലാ മാസവും ഫോണിലെ ഡാറ്റ ബാക്കപ്പ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിലെ ഡാറ്റ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിക്കാനാകും.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.