അരപ്പറ്റ: ” ഇന്ത്യയെ മതരാഷ്ട്രമാക്കരുത്” എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് ബ്ലോക്ക്കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ നടത്തുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥം കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി. അരപ്പറ്റയിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് ജാഥാ ക്യാപ്റ്റൻ കെ ആർ ജിതിന് പതാക കൈമാറി. ജാഥാ വൈസ് ക്യാപ്റ്റന്മാരായ എം രമേശ്, ജാനിഷ, ജാഥ മാനേജർ സി ഷംസുദ്ദീൻ, ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ ഗോപാൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജംഷീദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിശങ്കർ, ബിനീഷ് മാധവ്, കൽപ്പറ്റ ബ്ലോക്ക് ട്രഷറർ എം.കെ റിയാസ് തുടങ്ങിയവർ സംസാരിച്ചു. ബിജേഷ് ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.