മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എ.ജെ ഷാജിയും സംഘവും ചേർന്ന് 2018ൽ പനമരത്ത് വെച്ച് ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി അരിമ്പുളിക്കൽ വീട്ടിൽ ജോണി എ.വി (55)ക്ക് കൽപ്പറ്റ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജി അനിൽകുമാർ.എസ് കെ രണ്ട് വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന എൻ രാജശേഖരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.