തരുവണ : പാർലിമെൻ്ററി ജനാധിപത്യത്തിൻ്റെ സംരക്ഷണമായി രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് കോടതി വിധികൾ സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയിലും സവർക്കറെ പോലെ മാപ്പ് പറഞ്ഞ് ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ തയ്യാറാകാതെ മാപ്പ് പറയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയുടെ ധീരമായ നടപടിയിലും ആഹ്ലാദം പങ്കിട്ട് വെള്ളമുണ്ട സിറ്റിയിൽ യു.ഡി.എഫ് പ്രകടനം നടത്തി.
പി.പി.ജോർജ്, ആറങ്ങാടൻ മോയി, ചിന്നമ്മ ജോസ്, മമ്മൂട്ടി ഹാജി പടയൻ, ഷാജി ജേക്കബ്, ടി.അസീസ്, ടി.കെ.മ്മൂട്ടി, ഉനൈസ് ഒ.ടി, ശ്രീജിത്ത്. കെ, എം.ജെ.ചാക്കോ, അയ്യൂബ് പുളിഞ്ഞാൽ, എം.കെ.കുര്യാക്കോസ്, സന്തോഷ് കോറോത്ത് ,മുനീർ തരുവണ ,എ.അബ്ദുൽ റഹ്മാൻ , പി.ടി. ജോയി,മമ്മൂട്ടി ഏരി, മണിമ അന്ത്രു ഹാജി, പി.എം. മമ്മൂട്ടി ,അറക്ക ആലി എന്നിവർ നേതൃത്വം നൽക്കി

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







