ലോക മുന്‍ ഒന്നാം നമ്പര്‍ ട്വന്‍റി 20 ബാറ്റര്‍ അലക്‌സ് ഹെയ്‌ല്‍സ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: ലോക മുന്‍ ഒന്നാം നമ്പര്‍ ട്വന്‍റി 20 ബാറ്ററായ ഇംഗ്ലണ്ടിന്‍റെ അലക്‌സ് ഹെയ്‌ല്‍സ് രാജ്യാന്തര വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം മുപ്പത്തിനാലാം വയസിലാണ് 12 വര്‍ഷത്തോളം നീണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് ബൈ പറയുന്നത്. ഫ്രാഞ്ചൈസി ലീഗുകളില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹെയ്‌ല്‍സിന്‍റെ തീരുമാനം. ഇംഗ്ലണ്ടിനായി 2022ല്‍ ട്വന്‍റി 20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 2011 ഓഗസ്റ്റില്‍ ഇന്ത്യക്കെതിരെ ട്വന്‍റി 20 കളിച്ചായിരുന്നു രാജ്യാന്തര അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ 156 മത്സരങ്ങളില്‍ 5066 റണ്‍സ് കണ്ടെത്തി.

‘മൂന്ന് ഫോര്‍മാറ്റുകളിലുമായി 156 മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ സന്തോഷമുണ്ട്. ഇംഗ്ലണ്ട് കുപ്പായത്തില്‍ വലിയ ഉയര്‍ച്ചകളും വലിയ വീഴ്‌‌ചകളും അനുഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായുള്ള അവിസ്‌മരണീയ ക്രിക്കറ്റ് യാത്ര ലോകകപ്പ് കിരീടം നേടിക്കൊണ്ടാണ് അവസാനിച്ചത് എന്നത് വലിയ അഭിമാനമാണ്’ എന്നും അലക്‌സ് ഹെയ്‌ല്‍സ് പ്രസ്‌താവനയില്‍ പറഞ്ഞു. 2022ലെ ട്വന്‍റി 20 ലോകകപ്പ് ഫൈനലില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഫൈനലില്‍ പാകിസ്ഥാന് എതിരെയായിരുന്നു അലക്‌സ് ഹെയ്‌ല്‍സിന്‍റെ അവസാന രാജ്യാന്തര മത്സരം. ഈ വര്‍ഷാദ്യം ഇംഗ്ലണ്ടിന്‍റെ ബംഗ്ലാദേശ് ട്വന്‍റി 20 പര്യടനത്തില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയും നഷ്‌ടമായി. ഏകദിന ഫോര്‍മാറ്റില്‍ നാല് വര്‍ഷം മുമ്പ് അവസാനമായി ഇറങ്ങിയ താരം ഈ വര്‍ഷത്തെ ലോകകപ്പ് പദ്ധതികളിലുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് താരമുണ്ടാകും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. അലക്‌സ് ഹെയ്‌ല്‍സ് കളമൊഴിയുന്നതോടെ വില്‍ ജാക്‌സും ഫീല്‍ സാള്‍ട്ടും ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് അവസരമൊരുങ്ങും.

കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ നിര്‍ണായക ഇന്നിംഗ്‌സുകള്‍ അലക്‌സ് ഹെയ്‌ല്‍സ് ഇംഗ്ലണ്ടിനായി കളിച്ചിരുന്നു. അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ 52 ഉം ശ്രീലങ്കയ്‌ക്കെതിരെ 47 ഉം റണ്‍സ് നേടി. അഡ്‌ലെയ്‌ഡിലെ സെമി ഫൈനലില്‍ ഇന്ത്യയെ 10 വിക്കറ്റിന് തകര്‍ത്തപ്പോള്‍ പുറത്താകാതെ 86 റണ്‍സ് നേടി. എന്നാല്‍ ഫൈനലില്‍ ഷഹീന്‍ അഫ്രീദിയുടെ രണ്ടാം പന്തില്‍ ഒരു റണ്ണുമായി പുറത്തായി. എങ്കിലും ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയത്തോടെ കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 11 ടെസ്റ്റുകളില്‍ 573 ഉം 70 ഏകദിനങ്ങളില്‍ 2419 ഉം 75 രാജ്യാന്തര ട്വന്‍റി 20കളില്‍ 2074 റണ്‍സും നേടി. ടി20 കരിയറില്‍ 147 ശരാശരിയില്‍ 11000ത്തിലേറെ റണ്‍സ് അലക്‌സ് ഹെയ്‌ല്‍സിനുണ്ട്.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.