മരകാവ്:-ഇടവക വികാരികളുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ മരകാവ് ഇടവക വികാരി ഫാദർ ജെയിംസ് പുത്തൻപറമ്പിൽ അച്ഛനെ ആദരിച്ചു.ഇടവകയിലെ മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വൈദികനെ ആദരിച്ചത്. യൂണിറ്റ് പ്രസിഡന്റ് ജിനി പുത്തൻകുടിയിൽ വികാരി അച്ചന് ബൊക്കെ നൽകി. സിസ്റ്റർ ജിസ്മി, മോളി പൊറ്റേടത്ത്, ദീപ തെക്കേടത്ത്, ഷൈനി മറ്റത്തിൽ, ടിൻസി തറയിൽ, സാനി മറ്റത്തിൽ, ലിൻസി പള്ളത്ത്, സിവിജ കോട്ടായിൽ, ടിന്റു തെള്ളകത്തു കുഴി, ലാലി വെട്ടിക്കക്കുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ