കൽപ്പറ്റ : കാനറ ബാങ്കിന് സമീപമുള്ള ഖാദി ഗ്രാമോദ്യോഗ്ഭവനിൽ ഓണം ഖാദി മേളക്ക് തുടക്കമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ മേളക്ക് ഭദ്രദീപം തെളിയിച്ചു.
ഇതോടൊപ്പം ഖാദിയുടെ മൂല്യം വിളിച്ചറിയിക്കുന്ന ബ്രോഷറും പ്രകാശനം ചെയ്തു. മേളയോട് അനുബന്ധിച്ച് വിപുലമായ കളക്ഷനുകളാണ് ഇക്കൊല്ലം ഖാദിയിൽ ഒരുക്കിയിരിക്കുന്നത്..
 എല്ലാ തുണിത്തരങ്ങൾക്കും 30%ഗവ : റിബേറ്റ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ടിയാഗോ ഇലക്ട്രിക് കാർ, ഓല ഇലക്ട്രിക് സ്കൂട്ടർ, സ്വർനാണായങ്ങൾ തുടങ്ങി ബംബർ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു ആയിരം രൂപയുടെ ഓരോ പർച്ചേസിനും സമ്മാന കൂപ്പൺ ലഭിക്കുന്നതാണ്.
മേള 28ന് സമാപിക്കും

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു.
തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ
								
															
															
															
															






