മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജില്‍ കണക്ക് അധ്യാപകന്‍, മെക്കാനില്‍ ഫോര്‍മാന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 8 ന് രാവിലെ 11 ന് മേപ്പാടി താഞ്ഞിലോടുള്ള പോളിടെക്നിക്ക് കോളേജില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും ഹാജരാകണം. ഫോണ്‍ 04936 282095, 9400006454.

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും സര്‍ക്കാര്‍/എന്‍ജിഒ/സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട്