ഗുരുതര അച്ചടക്ക ലംഘനം നടത്തിയ പുൽപള്ളി പഴശ്ശി രാജ കോളേജിലെ അഞ്ചു വിദ്യാർ ത്ഥികളെ കോളേ ജിൽ നിന്നും, കൂടാതെ കോളേജ് ലേഡീസ് ഹോസ്സലിൽ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സസ് പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പൽ അറി യിച്ചു. കോളേജിന് അപകീർത്തികരമായ രീതിയിൽ വി ദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോ ളേജിന്റെ സൽപ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്നു കോളേജ് അധികൃതർ പറഞ്ഞു. സസ്പെൻഷനിലായ വി ദ്യാർത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആൺകുട്ടികൾ പഴശ്ശി രാജ കോളേജിൽ പഠിക്കുന്നവരോ, കോളേജു മായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ളവരോ അല്ലെന്നു പ്രിൻസിപ്പൽ അറിയിച്ചു.

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.
കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്