സുരക്ഷിതാഹാരം ആരോഗ്യത്തിന് ആധാരമെന്ന ലക്ഷ്യവുമായി തോണിച്ചാൽ ഇടവകയിൽ ‘ഏദൻ തോട്ടം’ പദ്ധതി തുടങ്ങി. ഇടവകയിലെ വീട്ടമ്മമാർക്കായാണ് അടുക്കള തോട്ടം പദ്ധതി നടപ്പാക്കുന്നത് . കമിലസ് സന്യാസ സഭയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും മികച്ച അടുക്കള തോട്ടത്തിന് സമ്മാനം നൽകും. ഫാ.ജിന്റോ തട്ടുപറമ്പിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃസംഘം ആനിമേറ്റർ സി.ഷീന എസ്കെഡി,പ്രസിഡന്റ് റെനി താഴത്തുവാഴ, സെക്രട്ടറി റീന ഏറത്ത്, മേഖല സെക്രട്ടറി ജെസ്സി ആര്യപ്പള്ളി എന്നിവർ നേതൃത്വം നൽകി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.