കല്‍പ്പറ്റ:ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കുന്നില്ലെന്ന രീതിയില്‍ ചില സംഘടനകള്‍ നടത്തുന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും
ഈ വര്‍ഷം പത്താം ക്ലാസ് പാസായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ പ്ലസ് വണ്ണിന് അപേക്ഷ നല്‍കിയ 425 കുട്ടികള്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഈ വര്‍ഷം 2059 ആദിവാസി കുട്ടികളാണ് പ്ലസ് വണ്ണിന് യോഗ്യത നേടിയത്. പ്രവേശനത്തിന് അപേക്ഷിച്ച കുട്ടികളില്‍ പ്രവേശനം ലഭിക്കാത്ത 425 പേര്‍ക്ക് ഈ മാസം തന്നെ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഉറപ്പാക്കിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






