കൽപ്പറ്റ: പച്ചക്കറി ഉൾപ്പെടെ അവശ്വസാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ അനാസ്ഥക്കെതിരെ കർഷക ദിനമായ ചിങ്ങം ഒന്നിന് ജില്ലയിലെ വിവിധ പഞ്ചയാത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ പച്ചക്കറിയില്ലാത്ത സാമ്പാർ വെച്ചു വിളമ്പി യൂത്ത് ലീഗ് പ്രതി ഷേധം നടത്തി. ഓണം അടുത്തുവന്നിട്ട് പോലും വില വർദ്ധന തടയുന്ന തിൽ സർക്കാർ പൂർണ്ണ പരാജയമാണ്. അവശ്യസാധനങ്ങൾക്ക് തീവില യെന്ന് മാത്രമല്ല ഭൂരിഭാഗം സാധനങ്ങളും മാവേലി സ്റ്റോറുകളിൽലഭ്യമാ കാത്ത അവസ്ഥയുമാണ്. വിലക്കയറ്റത്ത തടഞ്ഞ് നിർത്താനുള്ള യാതൊ രു നടപടിയും സർക്കാർ ഇത് വരെ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാ ണ് പഞ്ചായത്ത് തലങ്ങളിൽ വേറിട്ട ഒരു സമരപരിപാടിക്ക് യൂത്ത് ലീഗ് നേതൃത്വം നൽകിയത്.കൽപറ്റയിൽ നടന്ന പ്രതിഷേധം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ് ഉദ്ഘാടനം ചെയ്തു.

ട്രേഡ്‌സ്മാന്‍ നിയമനം
വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ