കർഷക ദിനാചരണം സംഘടിപ്പിച്ചു

ബത്തേരി സർവ്വജന ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,
വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നേതൃത്വത്തിൽ
കർഷക ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ
സംഘടിപ്പിച്ചു.
മികച്ച കർഷകനെയും മികച്ച വിദ്യാർത്ഥി കർഷകയെയും ആദരിക്കൽ,കൊയ്ത്തുപാട്ട് മത്സരം,നാട്ടറിവ് – പ്രശ്നോത്തരി മത്സരം എന്നിവ പരിപാടിയെ മനോഹരമാക്കി.
അധ്യാപന കാലത്തും, തുടർന്നും തന്റെ കൃഷി അറിവുകൾ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയും,
വിവിധ കാർഷിക പ്രവർത്തികൾ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്ത മാതൃകാ അധ്യാപകനായ സുരേന്ദ്രൻ സാറിനെ മികച്ച കർഷകനായും,
പഠന സമയത്ത് കലാലയത്തിലും,മറ്റു ഒഴിവു സമയങ്ങളിൽ തന്റെ വീട്ടിലും വ്യത്യസ്ത കൃഷി രീതികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിലെ തന്നെ വിദ്യാർത്ഥിനി നയന വി.ജെ യെ മികച്ച മാതൃക കർഷക വിദ്യാർഥിനിയായും തിരഞ്ഞെടുത്ത് യോഗം ആദരിച്ചു.പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി നഗരസഭ വാർഡ് ഡിവിഷൻ കൗൺസിലർ ജംഷീർ അലി നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദുൾ നാസർ മുഖ്യപ്രഭാഷണം നടത്തി. ബിജി,അമ്പിളി ,വിജോഷ് സെബാസ്റ്റ്യൻ,ഷൈജു എ.റ്റി എന്നിവർ പ്രസംഗിച്ചു. സുരേന്ദ്രൻ കാർഷിക അനുഭവങ്ങളും , അറിവുകളും പങ്കുവെച്ചു.
തുടർന്ന് നടന്ന “നാട്ടറിവ് – പ്രശ്നോത്തരി ” മത്സരത്തിന് ജി.കെ ക്ലബ് കോഡിനേറ്റർ മുജീബ്. വി നേതൃത്വം നൽകി. വിവിധ ടീമുകൾ പങ്കെടുത്ത “കൊയ്ത്തു പാട്ട് മത്സരം ” പരിപാടിക്ക് കൂടുതൽ മിഴിവേകി.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.