കിസാന്‍ജ്യോതി പദ്ധതി നടപ്പിലാക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

മീനങ്ങാടി:മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനത്തില്‍ പഞ്ചായത്ത്-വാര്‍ഡ് തലത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട 80 കര്‍ഷകരെ ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓരോ കര്‍ഷകര്‍ക്കും മംഗളപത്രവും അഞ്ച് തെങ്ങിന്‍ തൈകളും ഓരോ ഷോള്‍ഡര്‍ സ്പ്രയറിംഗ് പമ്പും കിസാന്‍ജ്യോതി പദ്ധതിയില്‍ ഉൾപ്പെടുത്തി വിതരണം ചെയ്തു. സമ്മിശ്ര കൃഷിരീതികള്‍ ചെയ്ത്‍വരുന്ന 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന കര്‍ഷകന്‍,യുവകര്‍ഷന്‍, പട്ടികവര്‍ഗ്ഗ മേഖലയില്‍ നിന്നുള്ള കര്‍ഷകന്‍, വനിത കര്‍ഷക എന്നിവരാണ് ചടങ്ങില്‍ ആദരിക്കപ്പെട്ടത്. വാര്‍ഡ്‍വികസന സമിതി കണ്ടെത്തിയ കര്‍കരെ ഗ്രാമസഭയുടെ അംഗീകാരത്തോടെയാണ് തിരഞ്ഞെടുത്തത്. കര്‍ഷകദിനാഘോഷ പരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ കര്‍കര്‍ക്കും പുതുവര്‍ഷ സമ്മാനമായി അവക്കാഡോ തൈകള്‍ വിതരണം ചെയ്തു.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.അസൈനാര്‍, ആര്‍.എ.ആര്‍.എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ.സി.കെ.യാമിനി വര്‍വ്വ, കാനറ ബാങ്ക് എ.ജി.എം ലത.പി.കുറുപ്പ്, അസി.ഡയറക്ടര്‍ മണ്ണ് പര്യവേഷണം സി.ബി.ദീപ, കൃഷി ഓഫീസര്‍ ജ്യോതി.സി.ജോര്‍ജ്ജ്, കെ.പി. നുസ്റത്ത്, സിന്ധു ശ്രീധരന്‍, ലത ശശി, ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്‍, പി.വാസുദേവന്‍,ബീന വിജയന്‍,പി.വി.വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.അഫ്സത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.