വയനാട് ചുരം കയറി കെ.എം.സി.സി സംഗമം

കല്‍പ്പറ്റ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മഹത്തായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന കെ.എം.സി.സി പരിശുദ്ധ ഹജ്ജ് വേളയില്‍ ഹാജിമാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്ത് ഹാജിമാരെ സ്വീകരിക്കുന്ന കെ.എം.സി.സി വൊളണ്ടിയര്‍മാര്‍ ഉദാത്ത മാതൃകയാണ് കാണിക്കുന്നത് എന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി പറഞ്ഞു.
ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി. കല്‍പ്പറ്റയില്‍ ഈ വര്‍ഷം ഹജ്ജ് തിരിച്ചെത്തിയവര്‍ക്ക് സ്വീകരണവും ,ഹജ്ജ് വൊളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ഹാജിമാര്‍,കെ.എം.സി.സി. വൊളണ്ടിയര്‍മാര്‍ മക്കയിലും മിനയിലും മദീനയിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വളരെ സന്തോഷത്തോടെയാണ് വിവരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹാജിമാര്‍ എത്തിയത് സദസിനെ ഭക്തി സാന്ദ്രമാക്കി ‘ ചടങ്ങില്‍ ജിദ്ധ വയനാട് ജില്ലാ കെ.എം.സി.സി.ചെയര്‍മാന്‍ ശിഹാബ് പേരാല്‍ അദ്യക്ഷത വഹിച്ചു. .ജില്ലാ ലീഗ് ജന:സെക്രട്ടറി ടി, മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി .ദില്ലി സാക്കിര്‍ ഹുസൈന്‍ കോളേജില്‍ ഉപരി പഠനത്തിന് പോകുന്ന ആമിന ലിനക്ക് ജില്ലാ മുസ്ലിം ലീഗ് വൈ. പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ജിദ്ദ വയനാട് ജില്ലാ കെഎംസിസി കമ്മിറ്റിയുടെ ക്യാഷ് അവാര്‍ഡ് നല്‍കി.ഈ വര്‍ഷം ഹജജ് വേളയില്‍ വിമാനത്താവളം മുതല്‍ മക്കയിലും മിനയിലും സേവനത്തില്‍ പങ്കാളികളായ വൊളണ്ടിയര്‍മാരെ ചടങ്ങില്‍ മൊമന്റോ നല്‍കി ആദരിച്ചു.പരിപാടിയില്‍ജില്ലാ മുസ്ലിം ലീഗ് സെക്ര. കെ.ഹാരിസ്,വൈ :പ്രസി.നിസാര്‍ അഹ്മദ്, മണ്ഡലം പ്രസി. ടി ഹംസ, ജന: സെക്ര സലീം മേമന, എസ്ടിയു ജില്ലാ പ്രസി: സി. മൊയ്ദീന്‍ കുട്ടി,അഹ്മദ് മാസ്റ്റര്‍,മുനിസിപ്പല്‍ ചെയര്‍മാന്‍ കെയംതൊടി മുജീബ്,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എംപി നവാസ്,എംഎസ്എഫ് ജില്ലാ പ്രസി :റിന്‍ഷാദ്, അലവി വടക്കേതില്‍,ജാസര്‍ പാലക്കല്‍,മുഹമ്മദ് പഞ്ചാര,സിഎച് സെന്റര്‍ ചെയര്‍മാന്‍ പയന്തോത്ത് മൂസഹാജി,നാസര്‍ നായിക്കെട്ടി,കാദര്‍ മാടക്കര,മഹ്മൂദ് മണിമ, സിടി മൊയ്ദീന്‍,മുഹമ്മദ് കുട്ടി ചൊക്‌ളി, ലത്തീഫ് വെള്ളമുണ്ട, ഉസ്മാന്‍ പട്ടാണിക്കുപ്പ് , അജ്മല്‍ കല്‍പറ്റ, നിസാര്‍ വെങ്ങപ്പള്ളി,സുബൈര്‍ കുഞ്ഞോം, റഷീദ് ആണ്ടൂര്‍,കുഞ്ഞിപ്പ ചീരാല്‍,മുസ്ഥഫ ചീരാല്‍,ഉമ്മര്‍ മുക്കാട്ടില്‍ ചീരാല്‍ ,ഹുസൈന്‍ നെല്ലിയമ്പം,എം ടി.ബഷീര്‍ ചൂരല്‍മല ,അശ്രഫ് മേപ്പാടി, കരീം നെല്ലിയമ്പം, അഹമ്മദ് പാലോളി തുടങ്ങിയവര്‍ പങ്കെടുത്തു.അഹമ്മദ് ശിബിലി തോട്ടോളി ഖിറാഅത് നടത്തി .ജിദ്ദ മനന്തവാടി മണ്ഡലം ജന:സെക്ര: കാദര്‍ യൂസഫ് സ്വാഗതവും എംകെ റിയാസ് നന്ദിയും പറഞ്ഞു.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.