സംസ്ഥാനത്ത് തുലാവർഷം നാളെ മുതൽ സജീവമാകും.

കാലവർഷവും തുടർന്നുണ്ടായ ന്യൂനമർദവും കേരളത്തിൽ പെയ‌്തു തോർന്നിട്ടില്ല, വൈകാതെയെത്തുന്ന തുലാവർഷവും കാര്യമായി പെയ്യുമെന്നാണ‌് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വടക്കൻ കേരളത്തിൽ തുലാവർഷം കുറയാനുള്ള സാധ്യതയാണ‌് നേരത്തെ പ്രവചിച്ചിരുന്നതെങ്കിലും സാധാരണ അളവിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.തുടർച്ചയായ ന്യൂനമർദമാണ‌് തുലാവർഷത്തെ വൈകിപ്പിച്ചത‌്. ഇപ്പോൾ ബംഗാൾ ഉൾക്കടലിൽ സജീവമായ ന്യൂനമർദം ബംഗാളിൽ കരകയറിയശേഷം കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റം തുലാവർഷത്തിന് അനുകൂലമാകുമെന്ന‌് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ മെറ്റ‌് ബീറ്റിന്റെ പഠനത്തിൽ പറയുന്നു.28നും നവംബർ മൂന്നിനുമിടയിൽ തുലാവർഷം ഇടിവെട്ടിപ്പെയ്യുമെന്നാണ‌് പ്രതീക്ഷ. അതേസമയം, ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ മന്ദഗതിയിലായ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (കാലവർഷം) ദുർബലമായി. മധ്യപ്രദേശ്, ആൻഡമാൻ നിക്കോബാർ, ജാർഖണ്ഡ് മേഖലകളിൽ മഴ കാര്യമായി കുറഞ്ഞുതുടങ്ങി.

അടുത്തദിവസം ഗുജറാത്ത്, ഛത്തീസ്ഗഢ്‌, വടക്കൻ മഹാരാഷ്ട്ര മേഖലകളിലും കാലവർഷം വിടവാങ്ങും. ഒരാഴ്ചയ്‌ക്കകം വടക്കൻ കേരളത്തിലും കാലവർഷം അവസാനിക്കുമെന്നാണ് കരുതുന്നത‌്.

ഏഴ് അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ മൾട്ടി സിസ്റ്റം സീസണൽ ഫോർകാസ്റ്റ് പ്രകാരം അടുത്തമാസവും
ഡിസംബറിലും കേരളത്തിൽ തുലാവർഷം ലഭിക്കുമെന്ന് പറയുന്നു. യൂറോപ്യൻ ഏജൻസിയുടെ പ്രവചനപ്രകാരം നവംബറിൽ മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ കുറയും.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.