മാനന്തവാടി മുൻസിപ്പാലിറ്റി പരിധിയിയിലുള്ള പാവപ്പെട്ട യത്തീം കുട്ടിക്കുള്ള ധനസഹായം മാനന്തവാടി മുൻസിപ്പൽ ഗ്ലോബൽ കെ.എം സി സി ചെയർമാൻ സമദ് മാനന്തവാടി മുൻസിപ്പൽ ലീഗ് സെക്രട്ടറി പിവിഎസ് മുസ സാഹിബിന് കൈമാറി.ഗ്ലോബൽ കെഎംസിസി കോഡിനേറ്റർ നിസാർ പൈലറ്റ്,കെബീർ മാനന്തവാടി, ഹുസൈൻ കുഴിനിലം സലീം എന്നിവർ പങ്കെടുത്തു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.