നാളെ വൈകുന്നേരം 6 മണിക്ക് പടിഞ്ഞാറത്തറയിലെ കായിക പ്രേമികളുടെ ആശീർവാദത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ്
എം.പി
നൗഷാദ് അദ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ നാടിനു സമർപ്പിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപയും വകയിരുത്തിയാണ് സ്റ്റേഡിയം നവീകരിച്ചത്. പടിഞ്ഞാറത്തറയുടെ വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറുകയാണ് സ്റ്റേഡിയം നവീകരണം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






