മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിലെ ഓട്ടോ സ്റ്റാൻഡ് പുറകിലേക്കും, മുന്നിലേക്കും മാറ്റി കളിക്കുന്ന മാനന്തവാടി നഗരസഭയുടെ നടപടികൾക്കെതിരെ മൈസൂർ റോഡ് സ്റ്റാൻഡിലെ സംയുക്ത ഓട്ടോ ഡ്രൈവർമാർ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലിയുടെ ക്യാബിനിൽ പ്രതിഷേധിച്ചു. ബസ്സ് യാത്രക്കാർക്ക് ഏറെ പ്രയോജനമാകുന്ന തരത്തിലാണ് ഓട്ടോ സ്റ്റാൻഡ് ഇന്നലെ വരെ പുന:ക്രമീകരിച്ചിരുന്നത്.വീണ്ടും പഴയതു പോലെ ആക്കിയതിൽ യാത്രക്കാർ ബസ്സ് ഇറങ്ങി ഏറെ ദൂരം കാൽനടയായി വന്ന് വേണം ഓട്ടോറിക്ഷ വിളിക്കാൻ ഇതിൽ യാത്രക്കാരും ഏറെ പ്രതിഷേധത്തിലാണ്. നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 25 ന് ട്രാഫിക്ക് അഡ്വൈസറി യോഗം വിളിച്ച് ചേർക്കാമെന്നതിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു.

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.
കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്