2004 മുതൽ പടിഞ്ഞാറത്തറയിൽ പ്രവർത്തിച്ചു വരുന്ന സംസ്കാര പാലിയേറ്റീവ് കെയർ സെന്റർ എന്റെ നാളേക്ക് എന്റെ പരിചരണത്തിന് എന്ന ആശയം ഉൾകൊണ്ട് കൂടുതൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ പ്രവർത്തകരെ വാർത്തെടുക്കുന്നതിനായ് വൊളണ്ടിയർ പരിശീലനം നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ഐപിഎം ട്രെയിനർ ഗീത , ഡബ്ല്യൂഐപി പ്രതിനിധി സുബൈർ സി . എച്ച് എന്നിവർ ക്ലാസെടുത്തു.ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് പി.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. മായൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രതിനിധി എം. ദിവാകരൻ മാസ്റ്റർ അക്ഷര സാന്ത്വനം പ്രോജക്ട് വിശദീകരിച്ചു. സംസ്കാര പാലിയേറ്റീവ് ജോയിന്റ് സെക്രട്ടറി അബ്ദുറഹ്മാൻ അച്ചാരത്ത്,ട്രഷറർ മാത്യു മാസ്റ്റർ എന്നിവർ സംസാരിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്