മുത്തങ്ങ: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി അനൂപും സംഘവും മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ പത്തനംതിട്ട സ്വദേശികളായ കാര്‍ യാത്രികരില്‍ നിന്നും 61 ഗ്രാം എംഡിഎംഎ യും 12.8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. മയക്കുമരുന്ന് കടത്തിയ തിരുവല്ല ഇരവിപേരൂര്‍ സ്വദേശികളായ വല്യക്കുന്നത്ത് യെസ് യെസ് ഭവനില്‍ സുജിത് സതീശന്, ചരുവിപറമ്പില്‍ വീട്ടില്‍ അരവിന്ദ് ആര് കൃഷ്ണ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച എംഎച്ച് 02 ബി പി 9339 നമ്പര്‍ കാറും ഇവര്‍ ഉപയോഗിച്ച വിവിധ കമ്പനികളുടെ നാല് മൊബൈല്‍ ഫോണുകളും, നൂറ് അമേരിക്കന്‍ ഡോളറും, എംഡി എം എ പൊടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ക്രഷിങ് മെഷിനുകളും, ഇന്റര്‍നെറ്റ് കോളിങ്ങിനായി ഉപയോഗിക്കുന്ന റൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പ്രിവന്റീവ് ഓഫീസര്‍ പ്രകാശന് കെ വി, സിഇഒ മാരായ അരുണ്‍ കൃഷ്ണന്, അരുണ്‍ പി ഡി, വുമണ്‍ സി ഇ ഒ മാരായ അഖില, റായിസ, ഫസന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്