മാനന്തവാടി താലൂക്ക്തല സപ്ലൈകോ ഓണം ഫെയര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബി.ഡി അരുണ്‍കുമാര്‍ ആദ്യ വില്‍പ്പന നടത്തി. സപ്ലൈക്കോ ഓണം ഫെസറ്റ് 2023ന്റെ ഭാഗമായാണ് ജില്ലയില്‍ താലൂക്ക്തലത്തില്‍ സപ്ലൈക്കോ ഓണം ഫെയര്‍ നടത്തുന്നത്. വിവിധ ഉത്പ്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ അമ്പത് ശതമാനം വരെ വിലക്കുറവും വിവിധ ഉത്പ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറില്‍ ലഭിക്കും. മാനന്തവാടി ഡിപ്പോ മാനേജര്‍ കെ. ബാലകൃഷ്ണന്, അസിസ്റ്റന്റ് താലൂക് സപ്ലൈ ഓഫീസര്‍ ഇ.എസ് ബെന്നി, സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ എസ്.ജെ വിനോദ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ എ. സുമിത തുടങ്ങിയവര്‍ സംസാരിച്ചു.
ബത്തേരി സപ്ലൈകോ ഓണം താലൂക്ക് ഫെയറിന്റെ ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗം എം. വിജയലക്ഷ്മി നിര്‍വഹിച്ചു. സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയര്പേഴ്സന് എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ അനില്‍, ഡിപ്പോ മാനേജര്‍ ഷൈന്‍ മാത്യു, സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ ടി.ആര് ബിനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ സപ്ലൈ ഓഫീസ് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







