വിവിധ കമ്മ്യൂണിക്കേറ്റീവ് ഇംഗീഷ് കോഴ്സുകളില്‍ പരിശീലനം നടത്തുന്ന പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട നഴ്സിംഗ് പഠനം കഴിഞ്ഞ് 2 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും, നഴ്സിംഗ് കോഴ്സ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്കുന്നു. 2023-24 വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കോഴ്സുകള്‍ക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. വിജ്ഞാപനം, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള താല്‍പ്പര്യപത്രം എന്നിവ www.bcdd.kerala.gov.in എന്ന വെബിസൈറ്റില്‍ ലഭ്യമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാപനങ്ങളുടെ താല്‍പ്പര്യപത്രം പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. അവസാന തീയതി സെപ്തംബര്‍ 8. ഇ-മെയില്‍ : bcddcalicut@gmail.com. ഫോണ്‍: 0495 2377786.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും