മേപ്പാടി ഗവ. പോളിടെക്നിക് കോളേജില്‍ 2015-16, 2016-17 അധ്യയന വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുകയോ പഠനം പൂര്‍ത്തിയാക്കാതെ ഉപേക്ഷിക്കുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്യുന്നു. തുക ബാങ്ക് മുഖേനെ നല്‍കുന്നതിനാല്‍ നേരിട്ടെത്തി ആവശ്യമായ ഡോക്യുമെന്റുകള്‍ സെപ്തംബര്‍ 11 നകം കോളേജില്‍ നല്‍കണം. രേഖകള്‍ നല്‍കാത്ത വിദ്യാര്‍ത്ഥികളുടെ കരുതല്‍ നിക്ഷേപം ഇനിയൊരറിയിപ്പില്ലാതെ സര്‍ക്കാരിലേക്ക് തിരിച്ചടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04936282095

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







