ഭിന്നശേഷി കുട്ടികളുടെ നാഷണൽ ട്രസ്റ്റ് ആക്റ്റ് പിൻവലിക്കാനുള്ള കേന്ദ്ര ഗവൺമെൻ്റ് തീരുമാനത്തിനെതിരെ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ (പിഎഐഡി) പെയ്ഡിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരവും പ്രധാനമന്ത്രിക്ക് കത്തയക്കലും നടത്തി..കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം എം പി ശ്രേയാംസ്കുമാർ എംപി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ഇസ്മായിൽ മുഖ്യാതിഥിയായിരുന്നു. പെയ്ഡ് ജില്ലാ പ്രസിഡൻ്റ് ഇ.വി സജി സമരപരിപാടിയിൽ അധ്യക്ഷനായി. പിഎഐഡി ജില്ലാ കോഡിനേറ്റർ സിസ്റ്റർ ആൻസ്മരിയ,സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ ജോമിറ്റ്.കെ ജോസ്,നസീമ, ജോസ് കരിക്കേത്ത് എന്നിവർ സംസാരിച്ചു.
മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികൾക്ക് നിയമപരിരക്ഷയും ആരോഗ്യ പരിരക്ഷയും മറ്റു ക്ഷേമപദ്ധതികളും നൽകിവരുന്ന 1999ലെ നാഷണൽ ട്രസ്റ്റ് ആക്ട് പിൻവലിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധ സമരവും പ്രധാനമന്ത്രിക്ക് കത്തയക്കലും നടത്തിയത്. കേന്ദ്ര സർക്കാരിൻ്റെ തീരുമാനം തികച്ചും അപലപനീയമാണെന്നും, ഈ തീരുമാനം എത്രയും പെട്ടെന്ന് പിൻവലിച്ച് ഭിന്നശേഷിക്കാരുടെ അവകാശം പുനസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.